ss

തിരുവനന്തപുരം: അയൽവാസിയെ ആട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. നീറമൺകര 44-ാം കോളനി സ്വദേശി സന്തോഷാണ് (41) കരമന പൊലീസിന്റെ പിടിയിലായത്. മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ അയൽവാസിയായ രാജേഷിനെ പ്രതി അസഭ്യം പറയുകയും തെങ്ങിൻതടി കഷ്ണം കൊണ്ട് അടിക്കുകയും ആട്ടോറിക്ഷ ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആട്ടോറിക്ഷ ഇടിച്ച് രാജേഷിന്റെ കാലൊടിഞ്ഞു. സംഭവ ശേഷം ആട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതിയെ കരമന പാലത്തിനു സമീപത്തു നിന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ പി.ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സാഗർ, ശിവകുമാർ, എ.എസ്.ഐ (ഗ്രേഡ്) അശോക് കുമാർ, സി.പി.ഒ വിനോജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.