ചീക്കിലോട്: മുൻ എം.എൽ.എ സി.പി.ബാലൻ വൈദ്യരുടെ സഹോദരൻ സി.പി.ഭാസ്‌കരൻ ( 77 ) നിര്യാതനായി. പരേതരായ പാരമ്പര്യ ചികിത്സകൻ ചെരിയേരി പറമ്പത്ത് ഉണ്ണി വൈദ്യരുടെയും കക്കാട്ടുമ്മൽ മാളുവമ്മയുടെയും മകനാണ്. അത്തോളി ഗവ.എൽ.പി.സ്‌കൂളിൽ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപകനാണ്. മികച്ച നാടകനടനും ചിത്രകാരനും മേക്കപ്പ് ആർടിസ്റ്റും ഫോട്ടോഗ്രാഫറുമായിരുന്നു.ഭാര്യ: മേരി പോൾ (റിട്ട. അദ്ധ്യാപിക ). മക്കൾ: ഷെറാജ് ഭാസ്‌കർ , പരേതനായ ഷെനോജ് ഭാസ്‌കർ.മരുമകൾ: കെ.വി. ബിന്ദു (അദ്ധ്യാപിക ) .