ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും സമാജ് വാദി പാർട്ടി നേതാവുമായ നേതാവുമായ നീരജ് ശേഖർ രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. സമാജ് വാദി പാർട്ടി തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു രാജി സ്വീകരിച്ചതായാണ്. സൂചനകൾ . നീരജ് ശേഖർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി നോമിനിയായി വീണ്ടും രാജ്യസഭാ എം.പി ആകുമെന്നും റിപ്പോർട്ടുണ്ട്.
2020 നവംബറിൽ ഇദ്ദേഹത്തിന്‍റെ രാജ്യസഭ കാലാവധി അവസാനിക്കുന്നത്. പിതാവ് ചന്ദ്രശേഖറിന്‍റെ മരണശേഷമാണ് നീരജ് ശേഖർ രാഷ്ട്രീയത്തിലിറങ്ങുന്നത്. 2007ൽ ചന്ദ്രശേഖറിന്റെ മണ്ഡലമായ ബല്യയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നീരജ് ലോക്സഭയിലെത്തുന്നത്. തുടർന്ന് 2009ലും വിജയിച്ചു. 2014ൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് നീരജ് ശേഖറിനെ സമാജ് വാദി പാർട്ടി രാജ്യസഭാ എം.പിയായി നോമിനേറ്റ് ചെയ്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബല്ല്യയിൽ സീറ്റ് ചോദിച്ചെങ്കിലും പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നിരസിച്ചിരുന്നു. .