കുന്നത്തൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ ചെങ്ങന്നൂർ എം.എൽ.എയുമായ പി.സി വിഷ്ണുനാഥിന്റെ മുത്തശ്ശിയും കോവൂർ ചെമ്പക പടിഞ്ഞാറ്റതിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യയുമായ രാജമ്മപിള്ള (94) നിര്യാതയായി. മക്കൾ: ലീല.സി.പിള്ള, അരവിന്ദാക്ഷൻ പിള്ള,പരേതയായ പത്മകുമാരി,രമേശൻപിള്ള, സരസ്വതിയമ്മ,രമാദേവി (റിട്ട.അദ്ധ്യാപിക, ബി.എച്ച്.എസ്,തേവലക്കര), തുളസീധരൻ പിള്ള ( സി.പി.എം മൈനാഗപ്പള്ളി കിഴക്ക് എൽ.സി അംഗം,റിട്ട.ഡയറക്ടർ ഖാദി ബോർഡ്),ഗോപകുമാർ (സീനിയർ ഫിനാൻസ് ഓഫീസർ,ടെക്നിക്കൽ എഡ്യുക്കേഷൻ,തിരുവനന്തപുരം). മരുമക്കൾ: ചെല്ലപ്പൻപിള്ള (റിട്ട. വർക്ക് സുപ്രണ്ട്,കെ.ഡബ്ല്യൂ.എ ), ഇന്ദിരാദേവി (റിട്ട.ജില്ലാ സഹകരണ ബാങ്ക്,കൊല്ലം),പരേതനായ ഗോപാലകൃഷ്ണപിള്ള, ഉഷാകുമാരി (ഐ.എച്ച്.ആർ.ഡി,കൊട്ടാരക്കര), മഹേഷ് (എയർപോർട്ട് നെടുമ്പാശേരി),ഉണ്ണികൃഷ്ണപിള്ള (മുത്തൂറ്റ് ഫിനാൻസ്,ശാസ്താംകോട്ട), ഷീജ (അദ്ധ്യാപിക,എം.എസ്.എം. എച്ച്.എസ്.എസ് ചാത്തിനാംകുളം),രേഖ (കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ,കൊല്ലം).