തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദേശങ്ങളുമായി എസ്.എഫ്.ഐ. കോളേജിലും ഹോസ്റ്റലിലും ഐ.ഡി കാർഡ് നിർബന്ധമാക്കണം. പ്രവൃത്തി സമയം അവസാനിച്ചാൽ വിദ്യാർത്ഥികൾ കാമ്പസിൽ തങ്ങാൻ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് എസ്.എഫ്.ഐ മുന്നോട്ടുവച്ചിരിക്കുന്നത്.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷങ്ങളെ തുടർന്ന് പിരിച്ചുവിട്ട എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരമായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ ചുമതല ജില്ലാ നേതൃത്വം നേരിട്ട് വഹിക്കും. സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.