ഇന്റർകോണ്ടിനെന്റൽ കപ്പ്
ഇന്ത്യ ഇന്ന് സിറിയയോട്
അഹമ്മദാബാദ് : ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാളിൽ ഗ്രൂണ്ട് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇന്ന് അവസാന മത്സരത്തിൽ സിറിയയെ നേരിടും. ആദ്യ മത്സരത്തിൽ തജികിസ്ഥാനോടും (2-4), രണ്ടാം മത്സരത്തിൽ നോർത്ത് കൊറിയയോടും (2-5) തോറ്റ ഇന്ത്യ ഇന്ന് ജയിച്ചാലും നോക്കൗട്ടിൽ കടക്കില്ല. രാത്രി 8 മുതലാണ് മത്സരം.
നെയ്മർ ബാഴ്സയിലേക്കില്ല
പാരീസ് : സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനുള്ള ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറുടെ ശ്രമം ഈ സീസണിൽ നടക്കില്ലെന്ന് സൂചന. നെയ്മറുടെ നീക്കത്തിന് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന പാരീസ് എസ്.ജി. ക്ളബിന് താത്പര്യമില്ലാത്തതാണ് കാരണം. ഇതോടെ പരിക്കിനത്തുടർന്ന് ബ്രസീലിൽ വിശ്രമത്തിലായിരുന്ന നെയ്മർ പാരീസ് എസ്.ജിയുടെ പ്രീ സീസൺ ട്രെയിനിംഗ് ക്യാമ്പിലേക്ക് വരുന്നതായാണ് റിപ്പോർട്ടുകൾ.