ജീവിതത്തിൽ പലപ്പോഴും പുരുഷന്മാരെക്കാൾ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. എന്നാൽ ഏത് വിധേനയും അവർ ആ പ്രതിസന്ധികളെ തരണം ചെയ്യുകയാണ് പതിവ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മദ്ധ്യ പ്രദേശിലെ ഈ സ്ത്രീകൾ. തങ്ങളുടെ ഗ്രാമത്തിലേക്ക് പോകാൻ ഇവർ തിരഞ്ഞെടുക്കുക വഴി അക്ഷരാർത്ഥത്തിൽ ഒരു 'ഞാണിന്മേൽ' കളിയാണ്. രണ്ട് വളരെ നേർത്ത കയറുകളിൽ പിടിച്ച് തൂങ്ങിയാണ് ഇവർ പുഴ കടന്ന് സ്വന്തം വീടുകളിലേക്ക് പോകുന്നത്.
#WATCH: Villagers in Sonkach Tehsheel of Dewas risk their lives to cross a river in the area. The villagers balance themselves with the help of two ropes tied across the river. #MadhyaPradesh pic.twitter.com/wztJDRb2M5
— ANI (@ANI) July 14, 2019
മദ്ധ്യപ്രദേശിലെ ദേവാസിലെ സോങ്കച്ച് തെഹ്ശീലിലാണ് ദുഖകരമായ ഈ കാഴ്ച കാണാൻ സാധിക്കുക. സ്ത്രീകളിൽ ഒരാൾ കൈയിൽ വെള്ളവും കൊണ്ട് ഒറ്റകൈ ഉപയോഗിച്ചാണ് ഈ 'പാലം' കടക്കുന്നതെങ്കിൽ മറ്റൊരാൾ സ്വന്തം കുട്ടിയെ പിറകിൽ തൂക്കിയാണ് പുഴ കടക്കുന്നത്. ഏറെ അപകടകരമായ ഇവരുടെ പാലം കടക്കലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സർക്കസിലേത് പോലെ അങ്ങേയറ്റം ശ്രദ്ധ കൊടുത്താണ് ഇവർ പാലം കടക്കുന്നത്.
ഈ വീഡിയോ വൈറലായതോടെ വിമർശനമേൽക്കുന്നത് മദ്ധ്യപ്രദേശ് സർക്കാരിനാണ്. ഇവരുടെ കഷ്ടപ്പാട് ഇല്ലാതാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലേ എന്നും തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രദേശങ്ങളിലേക്കൊന്നും കോൺഗ്രസ് വന്നില്ലേയെന്നുമാണ് സോഷ്യൽ മീഡിയാ യൂസേഴ്സ് ചോദിക്കുന്നത്. പഴയ റെയിൽവേ കോച്ചുകൾ ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകില്ലേയെന്നാണ് ഒരു സോഷ്യൽ മീഡിയ യൂസർ നിർദ്ദേശിക്കുന്നത്.