ദിലീപ് നിർമ്മിക്കുന്ന ചിത്രം സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്നു.ഇതിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.പുതുമുഖങ്ങളാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയെഴുതുന്നത്.നവാഗതരെ തേടിയുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.18നും 22നും ഇടയ്ക്ക് പ്രായമുള്ള നായികയെയാണ് തേടുന്നത്.നായകന് 24നും 27നുമിടയ്ക്ക് പ്രായമുണ്ടായിരിക്കണം.ഗ്രാൻഡ് പ്രൊഡക് ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.പൂജാ ചടങ്ങിൽ ദിലീപും മകൾ മീനാക്ഷിയും പങ്കെടുത്തു.