ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മൈ സാന്റ എന്ന് പേരിട്ടു.ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളായുണ്ട്.ക്രിസ് മസ് ചിത്രമായാണ് മൈ സാന്റ തിയേറ്ററിലെത്തുന്നത്.ഊട്ടിയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ദിലീപും സുഗീതും ആദ്യമായാണ് ഒന്നിക്കുന്നത്. കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം. ദിലീപ് ഇപ്പോൾ ജാക്ക് ഡാനിയലിന്റെ സെറ്റിലാണ്.അതു പൂർത്തിയാക്കിയശേഷം ദിലീപ് ഡിങ്കന്റെ സെറ്റിൽ ജോയിൻ ചെയ്യും.തുടർന്ന് മൈ സാന്റയുടെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്.ദിലീപിന്റെ അടുത്ത പ്രോജക്ടായി കരുതിരുന്നത് നാദിർഷായുടെ ചിത്രമാണ്. ഇതിനിടയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ദിലീപ് ഡേറ്റ് നൽകിയിട്ടുണ്ട്.