ഒരു വ്യക്തി സ്വപ്നം കാണുമ്പോൾ അതിനെ മനോരാജ്യമെന്ന് പറയുന്നു. ഒരുകൂട്ടമാളുകൾ സ്വപ്നം കാണുമ്പോൾ അതൊരു സമൂഹമായി മാറുന്നു. പ്രപഞ്ചം സ്വപ്നം കാണുമ്പോൾ അത് പരമാർത്ഥമായി മാറുന്നു. സ്വപ്നം നിശ്ചിതമായ യാഥാർത്ഥ്യമാണ്, യാഥാർത്ഥ്യം നിശ്ചിതമായ സ്വപ്നവും. സ്വപ്നത്തിന്റെ ഏറ്റവും നല്ല ഗുണമെന്തെന്നാൽ നിങ്ങൾ ഉണരുന്നതോടെ അതവസാനിക്കുന്നു. ഈ പറയുന്ന വാസ്തവത്തിന്റെ കാര്യവും ഇത് തന്നെയാണ് . ഉറക്കത്തിൽ നിന്നും ഉണർവ് വരുന്നതോടെ അവസാനിക്കും. വൈദ്യപരമായി, ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവം അല്പം താഴ്ന്ന അവസ്ഥയിലാണെന്ന് കാണാം . നിങ്ങൾ ധ്യാനത്തിലായിരിക്കാം. ഉണർവിന്റെ കൂടുതൽ സ്വസ്ഥമായ അവസ്ഥയാണ് ഉറക്കം, അഥവാ ഉറക്കത്തിന്റെ അസ്വസ്ഥമായ അവസ്ഥയാണ് ഉണർവ്.
സ്വപ്നവും ഉണർവും ഒന്നുതന്നെയാണ്. യാഥാർത്ഥ്യവും സ്വപ്നവും ഒന്നുതന്നെയാണോ?' അതങ്ങനെയല്ല. യാഥാർത്ഥ്യമെന്നത് നിങ്ങളുടെ ഇന്ദ്രിയാനുഭവങ്ങൾ നിങ്ങൾക്ക് നൽകുന്ന വ്യാഖ്യാനം മാത്രമാണ്. അതിനെ ശരിയായ അർത്ഥത്തിൽ നിങ്ങൾക്കറിയില്ല. അതായത് നിങ്ങൾ 'യാഥാർത്ഥ്യം' എന്ന് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാഖ്യാനം മാത്രമാണ്, നിങ്ങൾ 'സ്വപ്നം' എന്ന് പറയുന്നതും നിങ്ങളുടെ മനസിന്റെ വ്യാഖ്യാനം തന്നെയാണ്. നിങ്ങളുടെ മനസിനുള്ളിൽ സംഭവിക്കുന്നതെല്ലാം തന്നെ മറ്റൊരുതരത്തിലുള്ള യാഥാർത്ഥ്യമാണ്. നമുക്കതിനെ 'മനഃശാസ്ത്രപരമായ യാഥാർത്ഥ്യം' എന്ന് വിളിക്കാം. അനേകം ആളുകൾക്ക്, അവരുടെ ചിന്താരീതിയെക്കാൾ ശക്തിയേറിയതാണ് അവരുടെ സ്വപ്നങ്ങൾ. നിർഭാഗ്യവശാൽ, അതിൽ പലതും അവർ ഓർക്കാറില്ല.
മുൻപ് നടന്നതിന്റെ ചുരുളഴിക്കലെന്ന് വേണമെങ്കിൽ ജീവിതത്തെ വ്യാഖ്യാനിക്കാം.
'നിങ്ങളുടെ ജീവിതം ഇതു പോലെയായതിനു കാരണം നിങ്ങളുടെ കർമ്മമാണ് ", എന്ന് നമ്മൾ പറയുന്നതിന്റെ ലളിതമായ വ്യാഖ്യാനം മുൻപ് ചെയ്ത പ്രക്രിയകളുടെ അടിസ്ഥാനത്തിലുള്ള അഴിച്ചെടുക്കലുകളാണെന്നാണ് . പക്ഷേ ജീവിതസാഹചര്യങ്ങൾ നിങ്ങളിലെ കാർമികസത്തയുമായി യോജിച്ചു പൊയ്കൊള്ളണമെന്നില്ല. നിങ്ങൾ ജാഗ്രതാവസ്ഥയിൽ ഒരു സ്വപ്നം കണ്ട് അതിനെ യാഥ്യാർത്ഥ്യമാക്കാൻ ലോകത്തിന്റെ സഹായമഭ്യർത്ഥിച്ചാൽ അത് തികച്ചും അപ്രായോഗികമാണ് . കാരണം, ലോകം നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൂടെയുണ്ടാകില്ല. അവർക്ക് അവരുടേതായ കാര്യങ്ങളുണ്ട്. നിങ്ങളുടെ ജീവിതരീതിക്ക് ഉതകുന്ന തരത്തിൽ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാൻ, സ്വപ്നത്തിൽ നിങ്ങൾക്ക് സാധിക്കും. കർമ്മങ്ങളുടെ അബോധാവസ്ഥയിലുള്ള ചുരുളഴിക്കലിനെ മറികടന്നാൽ മാത്രമേ, അതിനെ ബോധപൂർവം ചെയ്യുന്ന പ്രക്രിയയാക്കി മാറ്റി, ഉണർന്നിരിക്കുന്നതിൽ അർത്ഥവുമുള്ളൂ. ജീവൻ, മുൻപ് നടന്നതിന്റെ ബന്ധം വേർപെടുത്തൽ മാത്രമായി പരിമിതപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യാൻ ഉത്തമമായ സ്ഥലം, സ്വപ്നം തന്നെയാണ്.
യോഗികളുടെ കാലം മുതൽ തന്നെ ശിവനെ അഥവാ മഹാദേവനെ അഗാധനിദ്രയിൽ അല്ലെങ്കിൽ പൂർണമായും ഉണർന്ന അവസ്ഥയിൽ മാത്രമേ വിവരിച്ചിട്ടുള്ളൂ. ഇതാണ് പൂർണമായ സചേതനാവസ്ഥ. ഒന്നുകിൽ അദ്ദേഹം നിലനിൽക്കുന്നേയില്ല, അല്ലെങ്കിൽ പൂർണമായ നിലകൊള്ളുന്നു. അതിനിടയ്ക്കുള്ള വാസ്തവികത എന്ന അവസ്ഥ അദ്ദേഹത്തിനില്ല. അഴിക്കപ്പെടാൻ ഒന്നുമില്ലാത്ത നിശ്ചലാവസ്ഥ അല്ലെങ്കിൽ ഉണർവ്, സ്വപ്നാവസ്ഥ എന്നതില്ല. നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്ന സുന്ദരദൃശ്യങ്ങൾ മാത്രമല്ല ഞാൻ 'സ്വപ്നം" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, ഉണർന്നിരിക്കുമ്പോഴും നിങ്ങൾ സ്വപ്നാവസ്ഥയിലാണ്. ഈ നിമിഷം നിങ്ങൾ പ്രപഞ്ചത്തിനെ അനുഭവിക്കുന്നത് പോലും തികച്ചും സ്വപ്നാവസ്ഥയിലാണ്. അത് ശരിയായ രീതിയല്ല.
സ്വപ്നത്തിന്റെ ശക്തിയും ലാഘവവും ഒന്നിടവിട്ട് ഒരേസമയം നിലനിൽക്കുന്നു. സ്വപ്നത്തിൽ പൂർണമായി മുഴുകിയിരിക്കുന്ന ഒരാൾക്ക് അത് സുശക്തമാണ്. പക്ഷേ അതിൽ നിന്നകന്ന് നിൽക്കുന്നയാൾക്ക് അത് ദുർബലമാകും. സ്വപ്നവുമായി നിങ്ങൾ സ്ഥാപിച്ച ബന്ധമാണ് ഇതിനെല്ലാം അടിസ്ഥാനം. അപ്പോൾ നിങ്ങൾക്ക് കർമ്മങ്ങളെ സ്വപ്നത്തിൽ സ്വരൂപിച്ചു വയ്ക്കാനാവുമോ? കർമത്തിന്റെ ശേഖരണം സംഭവിക്കുന്നത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി മൂലമല്ല. അത് ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ താത്പര്യത്തിലും ഉദ്ദേശ്യത്തിലുമാണ്.
നിങ്ങൾക്ക് ഒരു ലക്ഷ്യം വച്ച് സ്വപ്നം കാണുവാനാകുമോ? 'ഇന്ന് ഞാൻ ഈ സ്വപ്നം കാണും" എന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകുമോ? ഇല്ല. അതിൽ സങ്കല്പം സാദ്ധ്യമല്ല. അതിനാൽ കെട്ടുപാടുകളുടെ വേർപെടുത്തൽ മാത്രമാണ് സ്വപ്നം. പകൽ സമയത്ത് പോലും പല തവണയായി സംഭവിച്ചതിനെയെല്ലാം നിങ്ങൾ അഴിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ദേഷ്യം, നിങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ അസ്വാസ്ഥ്യം, നിങ്ങളുടെ സ്നേഹം, നിങ്ങളുടെ താത്പര്യങ്ങൾ, നിങ്ങളുടെ വെറുപ്പ് ഇതിൽ മിക്കവയും കർമ്മത്തെ അഴിച്ചെടുക്കലാണ്, നിങ്ങളുടെ പ്രവൃത്തികളല്ല. നിറുത്താൻ ശ്രമിക്കുമ്പോൾ മാത്രമേ നിങ്ങളിത് തിരിച്ചറിയൂ.