mumbai

മുംബയ് : മുംബയിൽ ഡോങ്ഗ്രിയിൽ നാലുനിലക്കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 11.40തോടെയാണ് ബഹുനിലക്കെട്ടിടം തകർന്ന് വീണത്. അമ്പതോളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. മുബയ്ക്ക് സമീപം തണ്ടൽ സ്ട്രീറ്റിലെ കെട്ടിടമാണ് തകർന്ന് വീണത്. ദേശീയ ദുരന്ത നിവാരണ സേനംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.