അടൂർ: അടൂരിലെ പീപ്പിൾസ് അർബൻ നിധി ലിമിറ്റഡ് ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി 50 കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതുവഴി മൂന്ന് വർഷത്തിനകം 1,500 ബിരുദധാരികൾക്ക് തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ ബ്രാഞ്ച് പത്തനംതിട്ടയിലെ കൊടുമണ്ണിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയും രണ്ടാം ബ്രാഞ്ച് പന്തളത്ത് നഗരസഭാ ചെയർപേഴ്സൻ ടി.കെ സതിയും ഉദ്ഘാടനം ചെയ്‌തു. അടൂർ സേതു, സീന, സാന്ദ്ര സേതു, ഡോ. അടൂർ രാജൻ, ഡോ. നീരജ് രാജൻ, ഉമ്മൻറേവർഗീസ് എന്നിവരാണ് പീപ്പിളിന്റെ ഡയറക്‌ടർമാർ.