under-eye-dark-circles

കൺതടത്തിലെ കറുപ്പ് പലർക്കും പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. വെളുപ്പു നിറമുള്ളവരിൽ ഇത് കൂടുതൽ എടുത്തു കാണിക്കും. ചുറുചുറുക്കോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരുന്നവരെ പോലും ഈ കറുപ്പ് പിന്നിലേക്ക് വലിക്കുന്നു. അവരുടെ ആത്മവിശ്വാസം വരെ തകർക്കുന്നു. ഇതിനൊരു പരിഹാരം തേടി ഏറെ അലയണ്ട. ഫലപ്രദമായി ചികിത്സിച്ചാൽ മാറ്റാവുന്ന ഒരു പ്രശ്നം മാത്രമാണിത്.

സ്ത്രീ ​-പുരുഷ ഭേദമന്യേ കൺതടത്തിലെ കറുപ്പ് ഉണ്ടാകുന്നത് പല കാരണങ്ങൾകൊണ്ടാണ്. പാരമ്പര്യം ഇതിനൊരു കാരണമായി വിലയിരുത്തുന്നു. പ്രായം കൂടുമ്പോഴാണ് കാര്യമായി ഇതു ബാധിക്കുന്നത്. വരണ്ട ചർമ്മം, ജോലി സംബന്ധമായി മൊബൈലിനും കമ്പ്യൂട്ടറിനു മുന്നിലും ഏറെസമയം ചെലവഴിക്കുന്നത്, ശാരീരികമോ മാനസികമോ ആയ സമ്മർദ്ദം ഇവയൊക്കെ കൺതടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയവയും ഈ സൗന്ദര്യപ്രശ്നം സൃഷ്ടിക്കുന്നു. എന്നാൽ പ്രശ്നം നേരിടുന്ന എല്ലാവരിലും ഈ കാരണങ്ങൾ ഉണ്ടാകണമെന്നില്ല. കൺതടത്തിലെ കറുപ്പ് ആളുകളെ ക്ഷീണം, തളർച്ച, ആരോഗ്യക്കുറവ്, പ്രായക്കൂടുതൽ തുടങ്ങിയവ ഉള്ളവരായി തോന്നിപ്പിക്കും. പോഷകഗുണങ്ങളടങ്ങിയ ആഹാരം കഴിച്ചാൽ ഒരു പരിധി വരെ പ്രശ്നം കുറയ്ക്കാൻ സാധിക്കും. യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുക തന്നെയാണ് ഏറ്റവും ഫലപ്രദം.

ഡോ. നിസാർ തോട്ടത്തിൽ,

വി.എം ഹോസ്പിറ്റൽ,

ഗവ. ഹോസ്പിറ്റലിന് എതിർവശം, മട്ടന്നൂർ

ഫോൺ: 9207966000