അഭിമുഖം
കാറ്റഗറി നമ്പർ 197/2016, 198/2016 പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (ജനറൽ, സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 121/2013 പ്രകാരം നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയവർക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 123/2017 പ്രകാരം റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 19, 20 തീയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
~