1. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഇടുക്കി, വയനാട്, മലപ്പുറം, ജില്ലകളില്‍ 18,19 തീയതികളില്‍ റെഡ് അലര്‍ട്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ചില ജില്ലകളില്‍ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 19 വരെ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.
2. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയത് സ്ഥിരീകരിച്ച് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍. അനധ്യാപകരായ മൂന്ന് പേരെ സ്ഥലം മാറ്റാനും പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാനും വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഗവണറെ കാണുന്നു. കൂടിക്കാഴ്ച യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍.
3. യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായി. കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയും ആയിരുന്നു കെ.എസ.്യുവിന്റെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ . വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിക്കവെ ആണ് സംഘര്‍ഷം ഉണ്ടായത്.
4. അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ പി. സദാശിവം. പരീക്ഷാ നടത്തിപ്പിലെ പരാതികളെ കുറിച്ചും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസില്‍ ആകെ 16 പ്രതികളെന്ന് പൊലീസ്. ഇനി പിടികൂടാന്‍ ഉള്ളത് 10 പ്രതികളെ. സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുന്നതായി കന്റോണ്‍മെന്റ് പൊലീസ്. കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 7 പേരാണ് നേരത്തെ എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 6 പേരെ.
5. ഹെല്‍മറ്റില്ലെങ്കില്‍ ഇനി പിഴ 1600 രൂപ. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാലും,ഹെല്‍മെറ്റ് ഇല്ലാത്തവരെ പുറകെ ഇരുത്തിയാലും വന്‍ തുക പിഴ ഈടാക്കിക്കാനുള്ള നിയമം വരുന്നു. നിലവില്‍ ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് 100 രൂപയാണ് പിഴ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നത്
6. മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് നഗരസഭ ആണെന്ന് മന്ത്രി എ.സി.മൊയ്തീന്‍. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ആലുവയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
7. മാദ്ധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് മന്ത്രി കെ.ടി ജലീല്‍.യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമങ്ങളുടെ പേരില്‍ മാദ്ധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുത് എാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടത്. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത് എന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കും എന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
8. മാറ്റിവെച്ച ചന്ദ്രയാന്‍ 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലായ് 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യത ഉണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെയായിരുന്നു ദൗത്യം നിറുത്തിവച്ചത്.
9. പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി അറിയിച്ചു. ഈ രീതി അനുവദിക്കില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പായി നല്‍കണം എന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്.
10. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം കാണാന്‍ സാധിക്കു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും. രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഗ്രഹണത്തിന്റെ പിടിയിലാകും. .2021 മെയ് 26 നാണ് ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുക
11. ഒറ്റ ചാര്‍ജില്‍ 235 കിലോമീറ്റര്‍ താണ്ടും ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍.വാഹനം വാങ്ങുന്നവര്‍ക്ക് ഡീലര്‍ഷിപ്പുകള വഴി രണ്ട് വര്‍ഷത്തേക്ക് സൗജന്യ ചാര്‍ജിംഗ് സംവിധാനം ഒരുക്കിയാണ് വാഹനത്തെ അമേരിക്കയില്‍ ഹാര്‍ലി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇലക്ട്രിഫൈ അമേരിക്കന്‍ സ്റ്റോറുകളില്‍ 500 കിലോവാട്ട് അവര്‍ ബാറ്ററി ചാര്‍ജിംഗിനുള്ള സൗജന്യ സംവിധാനം ലഭ്യമാണ്.ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയ്യോഗിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ വാഹനം പൂര്‍ണ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
|
|
|