കൊച്ചി: യൂറോപ്പ്യൻ രാജ്യമായ മോൾഡോവയിൽ എം.ബി.ബി.എസ് പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം. നീറ്ര് യോഗ്യതയുള്ളവർക്ക് പ്രത്യേക ഫീസിളവോട് കൂടി ചേരാം. അപേക്ഷകൾ നേരിട്ട് സ്വീകരിച്ച്,​ കൗൺസലിംഗും കൂടിക്കാഴ്‌ചയും നടത്താൻ മോൾഡോവ ഗവൺമെന്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് റെക്‌ടർ ഡോ. ഇഗോൾ സിമോർട്ടന്റെ നേതൃത്വത്തിലുള്ള സംഘം ജൂലായ് 18ന് കേരളത്തിലെത്തും. 28വരെ സംഘം കേരളത്തിലുണ്ടാകും.

പ്ളസ് ടുവിന് മികച്ച മാർക്കുള്ളവർക്ക് സ്‌കോളർഷിപ്പും ലഭിക്കും. ഒരുവർഷം 100 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. മോൾഡോവ യൂറോപ്പ്യൻ യൂണിയൻ അംഗമായതിനാൽ വിദ്യാർദ്ഥികൾക്ക് യൂറോപ്പിൽ പോസ്‌റ്ര് ഗ്രാജ്വേഷനും ജോലിക്കും അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് യൂണിവേഴ്‌സിറ്റിയുടെ കൊച്ചി എജ്യൂക്കേഷൻ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 98471 55777