news

1. യൂണിവേഴ്സിറ്റി കോളജില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നത് പരിഗണണിക്കും. അദ്ധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറക്കുമെന്നും കെ.കെ.സുമ




2. യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. സംഭവത്തില്‍ പ്രിന്‍സിപ്പളിനോട് റിപ്പോര്‍ട്ട് തേടും. അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ അറിയിച്ചു. കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഇടപെടുന്നു. വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും മുദ്രയും പിടിച്ചെടുത്തതിനെക്കുറിച്ച് സര്‍വകലാശാല വൈസ് ചാന്‍സലറോട് അടിയന്തര വിശദീകരണം തേടി. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളില്‍ അദ്ധ്യാപകര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടി എടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍
3. യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിനു ശേഷം യൂണിയന്‍ റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കളാണ് പിന്നെ കണ്ടെടുത്തതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇതില്‍ അന്വേഷണം വേണം. എസ്.എഫ്.ഐ നിയമ നടപടി സ്വീകരിക്കും. സംഘടനയെ തകര്‍ക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുക ആണ്. ഇതിനെ നേരിടും. യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ മനുഷ്യ സാധ്യമായ എല്ലാനടപടിയും എസ്.എഫ്.ഐ എടുത്തു. പൊലീസിന്റെ സ്വതന്ത്ര അന്വേഷണത്തെ എസ്.എഫ്.ഐ പിന്തുണച്ചെന്നും മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുമെന്നും സച്ചിന്‍ ദേവ് തിരുവനന്തപുരത്ത് പറഞ്ഞു
4. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ദുരൂഹത മാറ്റി ഉദ്യോഗസ്ഥരുടെ മൊഴി. രാജ്കുമാറിനെ കസ്റ്റിയില്‍ എടുത്തതും ചോദ്യം ചെയ്തതും ഇടുക്കി എസ്.പിയുടെ നിര്‍ദേശ പ്രകാരം എന്ന് കേസിലെ ഒന്നാം പ്രതി എസ്.ഐ. സാബു. അറസ്റ്റ് വിവരം ഡി.വൈ.എസ്.പിക്കും അറിയാം ആയിരുന്നു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ എസ്.പിയെയും ഡിവൈ.എസ്.പിയെയും അറിയിച്ചിരുന്നു. രാജ്കുമാറിന് കസ്റ്റഡി മര്‍ദ്ദനം ഏറ്റെന്ന് പറയുന്ന സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു. സംഭവ സമയത്ത് രണ്ടാം പ്രതി റെജിമോനും, മൂന്നാം പ്രതി നിയാസും ആയിരുന്നു സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ആണ് സാബുവിന്റെ വെളിപ്പെടുത്തല്‍. തൊടുപുഴ സെഷന്‍സ് കോടതി കേസ് നാളെ പരിഗണിക്കും.
5. അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ മാര്‍ട്ടിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക ജീവനക്കാരന്‍ സുഭാഷിനെ പുറത്താക്കി. ജയില്‍ ചട്ടങ്ങളില്‍ വീഴ്ച വരുത്തിയതിന് ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശനിലയില്‍ എത്തിയ പ്രതിക്ക് അടിയന്തര വൈദ്യ സഹായം നല്‍കിയില്ല. പ്രതിയുടെ ആരോഗ്യ സ്ഥിതി മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. മാവേലിക്കര ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിലും നടപടി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ഋഷിരാജ് സിങിന്റേതാണ് നടപടി.
6. ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം ശുപാര്‍ശ ചെയ്യും. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കും എന്ന് നഗരസഭാ കൗണ്‍സില്‍. ഭരണ സമിതി തീരുമാനം അംഗീകരിക്കാന്‍ ആകില്ല എന്ന് എല്‍.ഡി.എഫും പ്രതികരിച്ചു.
7. അനധികൃത നിര്‍മാണങ്ങള്‍ക്ക് നഗരസഭ നിശ്ചയിച്ച 1.17 കോടി 34 ലക്ഷമാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്ക് എതിരെ ആണ് ഇന്ന് യോഗം ചേര്‍ന്നത്. ലേക്ക് പാലസിന് നികുതി ഇളവ് നല്‍കണം എന്ന നഗരകാര്യ റീജണല്‍ ഡയറക്ടറുടെ നിര്‍ദേശം ജൂണ്‍ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തള്ളിയതിനു പിന്നാലെ ആണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
8. ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍, ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യു.എന്‍.ഇ.പിയുമായി സഹകരിച്ച് വര്‍ഷം തോറും നടത്തിവരുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന്റെ വെബ് പ്രദര്‍ശനത്തിന്റെ ഉത്ഘാടനം കൊച്ചിയില്‍ നടന്നു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. ബ്രെത് ഓഫ് നേചര്‍ എന്നതാണ് ഇത്തവണത്തെ ഗ്രീന്‍സ്റ്റോം നേചര്‍ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച 5300 ലേറെ എന്‍ട്രികളില്‍ നിന്നും 30 ചിത്രങ്ങളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിരിക്കുന്നത്. ഫൈനലില്‍ മത്സരിക്കുന്ന 30 ചിത്രങ്ങളും ഡബ്യുഡബ്യൂഡബ്യൂ. ഗ്രീന്‍സ്റ്റോം. ഗാര്‍ഡന്‍ എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശനത്തിന് എത്തികഴിഞ്ഞു. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ 20,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും