യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്യുക, സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിലെ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കം ചെയ്തത് ഡി.സി.പിയോട് അന്വേഷിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം