ന്യൂഡൽഹി: കേന്ദ്രസർക്കാരെടുത്ത നടപടികളുടെ കരുത്തിൽ രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ സാമ്പത്തിക വർഷം 10.36 ലക്ഷം കോടി രൂപയിൽ നിന്ന് 9.33 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. കിട്ടാക്കടം തിരിച്ചറിയൽ, റിക്കവറി, ബാങ്കുകൾക്ക് മൂലധന സഹായം, ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്ര്‌സി കോഡ് എന്നിവയാണ് ബാങ്കുകൾക്ക് കരുത്തായത്.
ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുകയുടെ തട്ടിപ്പ് കഴിഞ്ഞവർഷം ഏറ്രവുമധികം റിപ്പോർട്ട് ചെയ്‌തത് ഐ.സി.ഐ.സി.ഐ ബാങ്കിലാണെന്നും നിർമ്മല പറഞ്ഞു. 374 കേസുകളാണ് ബാങ്ക് റിപ്പോർട്ട് ചെയ്‌തത്. 338 കേസുകളുമായി കോട്ടക് മഹീന്ദ്ര ബാങ്കാണ് രണ്ടാംസ്ഥാനത്ത്.