ലണ്ടൻ : ഈ സീസണിനു ശേഷം താൻ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിന്ന് വിരമിക്കുമെന്ന് അർജന്റീനിയൻ മിഡ് ഫീൽഡർ പാബ്ളോ സബലേറ്റ അറിയിച്ചു. 34കാരനായ സബലേറ്റ ഇപ്പോൾ വെസ്റ്റ് ഹാം യുണൈറ്റഡിനായാണ് കളിക്കുന്നത്. രണ്ടുവർഷം മുമ്പാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സബലേറ്റ വെസ്റ്റ് ഹാമിലെത്തിയത്.