ലണ്ടൻ : യുവ മിഡ് ഫീൽഡർ മാസൺ മൗണ്ടുമായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ചെൽസി അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടു. ചെൽസിയുടെ അക്കാഡമിയിൽ കളി പഠിച്ച 20കാരനായ മാസൺ കഴിഞ്ഞ സീസണിൽ ഫ്രാങ്ക് ലംപാർഡിനു കീഴിൽ സർബി കൗണ്ടിക്കു വേണ്ടി ലോൺ വ്യവസ്ഥയിൽ കളിക്കുകയായിരുന്നു. ലംപാർഡ് ഈ സീസണിൽ ചെൽസി കോച്ചായപ്പോഴാണ് മാസണിനെയും ഒപ്പം കൂട്ടിയത്.