കോട്ടയം ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച മുൻകാല താരങ്ങളെയും സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ വിജയികളായ ജില്ലാ ടീമുകളെയും ആദരിക്കുന്ന ചടങ്ങിൽ ഇന്റർ നാൽണൽ താരം ഗീതു അന്ന ജോസിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപഹാരം നൽകുന്നു. എം.എം. ഇഖ്ബാൽ, സി.വി. സണ്ണി, മോളി മാത്യു, ഷീലമ്മ വർഗീസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ഇഗ്നേഷ്യസ് ജോണിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഷാജി ജേക്കബ്, വി.ബി. ബിനു, സി.എൻ. സത്യനേശൻ, പ്രിൻസ് കെ. മറ്റം തുടങ്ങിയവർ പങ്കെടുത്തു.