nidheesh

തിരുവനന്തപുരം: ചെണ്ട മേളക്കാരനായ ചെങ്കൽച്ചൂള രാജാജി നഗർ സ്വദേശി സതീഷിനെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി മകൻ. ചെങ്കൽച്ചൂള സ്വദേശിയായത് കൊണ്ടാണ് സതീഷിനെ വഞ്ചിയൂർ പൊലീസ് മർദ്ദിച്ചതെന്ന് സതീശന്റെ മകൻ നിധീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ചെങ്കൽചൂളക്കാർക്ക് എന്ത് കുഴപ്പമാണ് പൊലീസ് കാണുന്നതെന്നും ഇങ്ങനെ ഉടുതുണിയില്ലാതെ തന്റെ അച്ഛനെ മർദ്ദിച്ചത് അദ്ദേഹം ചെങ്കൽച്ചൂളയിലെ ജനിച്ചത് കൊണ്ടാണോ എന്നും നിധീഷ് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു. പൊലീസുകാർ സതീഷിനെ ജാതി പറഞ്ഞും അധിക്ഷേപിച്ചിരുന്നു. നിധീഷും അച്ഛൻ സതീഷിനെ പോലെ വാദ്യകലാകാരനാണ്.

രാത്രി പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ചു എന്ന കുറ്റം കാണിച്ചാണ് പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തത്. 'നീ പറയനായതിന്റെ നെഗളിപ്പ് കൊണ്ടായിരിക്കും വെള്ളയും വെള്ളയും ഇട്ട് നിൽക്കുന്നത് അല്ലേടാ? എങ്ങനെയൊക്കെ നടന്നാലും പറയൻ പറയൻ തന്നെ!'. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് വഞ്ചിയൂർ പൊലീസ് സതീഷിനെ പിടികൂടിയത്. സംഭവത്തെ തുടർന്ന് സതീഷും കുടുംബവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൂടി പരാതി നൽകുമെന്നും സതീഷിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.

നിധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

'ഞങ്ങൾ ചെങ്കൽച്ചൂളകാർക്ക് എന്താണ് സാറേ കുഴപ്പം ?..

day 1

പോലീസുകാർ : എവിടാ താമസം ?
ചെങ്കൽചൂളകർ : sir ചെങ്കൽച്ചൂളയില
പോലീസുകാർ : അതെന്താടാ നീ ചെങ്കൽച്ചൂള എന്ന് പറഞ്ഞാൽ ഞങ്ങൾ പേടിക്കണോ ......

Day 2

പോലീസുകാർ: എവിടാ താമസം ?
ചെങ്കൽചൂളകർ:sir രാജാജി നഗറിൽ ആണ്
പോലീസുകാർ: അതെന്താടാ നിനക്ക് ചെങ്കൽചൂളയെന്നു പറയാൻ കുറച്ചിലോ

അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ പൊന്ന് സാർ മാരെ ഞങൾ പിന്നെ എന്ത് പറയണം .നിസാരം ഒരു സിഗരറ്റ് വലിച്ചതിന്റെ പേരിൽ ചെങ്കൽച്ചൂള എന്ന് പേര് കേട്ടതിനു എന്തിനാണ് ഈ ക്രൂരത എന്റെ പപ്പയോടു നിങ്ങൾ കാണിച്ചത് . ശരീരപരരാമായി മർദിക്കുകയും , ഒരു ഉടുതുണി പോലും കൊടുക്കാതെ ലോക്കപ്പിൽ ഇടാൻ എന്ത് ക്രൂരതയാണ് ചെയ്തത് ,അതോ ഞങ്ങൾ ചെങ്ങാചൂളയിൽ ജനിച്ചത് ആണോ എന്റെ പപ്പാ ചെയ്ത തെറ്റ് ????

Hey all ....
നിങ്ങൾ എല്ലാപേരും എന്റെ പപ്പക്ക് ഒരു പെറ്റീ കേസ് പോലും ഇല്ല ചെങ്കൽച്ചൂള എന്ന് പേര് പറഞ്ഞത് കൊണ്ടാണ് ഇവർ ente പപ്പയോടു ഈ ക്രൂരത ചെയ്തത് .ഇത് അധികാരികൾ എത്തും വരെ നിങ്ങൾ ഷെയർ ചെയ്യുക നാളെ ആർക്കും ഈ അവസ്ഥ വരാൻ പാടില്ല'