ബാങ്ക് ഒഫ് ബറോഡയിൽ ഐ.ടി സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. മാനേജർ ഐടി( യുനിക്സ് അഡ്മിനിസ്ട്രേറ്റർ)1, ലിനുക്സ് അഡ്മിനിസ്ട്രേറ്റർ 1, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ1, എസ്ക്യുഎൽ അഡ്മിനിസ്ട്രേറ്റർ2, ഒറാക്കിൾ അഡ്മിനിസ്ട്രേറ്റർ 2, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ2, മിഡിൽ വെയർ അഡ്മിനിസ്ട്രേറ്റർ വെബ്സ്പിയർ1, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ വെബ്ലോജിക് 1, ഡാറ്റ സെന്റർ അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ് മാനേജ്മെന്റ് സിസ്റ്റം 2, ഇടിഎൽ ഡവലപ്പർ1, സോഫ്റ്റ്വേർ ഡവലപ്പർ 5, ഫിനാക്കിൾ ഡെവലപ്പർ 6, സീനിയർ മാനേജർ ഐ.ടി (സിസ്റ്റം അഡ്മിനിസ്ട്രേഷൻ)2, സീനിയർ മാനേജർ ഐ.ടി (ഇടിഎൽ ഡവലപ്പർ)1, സീനിയർ മാനേജർ ഐടി (സോഫ്റ്റ്വെയർ ഡെവലപ്പർ)2, ഫിനാക്കിൾ ഡെവലപ്പർ 5 എന്നിങ്ങനെയാണ്. യോഗ്യത കുറഞ്ഞത് 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്, ഐ.ടി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഎ/ബിടെക്, എംസിഎ/ബിസിഎ. bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി :ആഗസ്റ്റ് 2.
കർണാടക ബാങ്കിൽ ക്ളാർക്ക്
കർണാടക ബാങ്കിൽ ക്ളാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്ല്യം. ഹിന്ദിയും ഇംഗ്ളീഷും ഒരു പ്രാദേശിക ഭാഷയും അറിയണം. ഉയർന്ന പ്രായം: 26. 2019 ജൂലായ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷ ഫീസ് 600 രൂപ. ആഗസ്ത് 3 നാണ് ഓൺലൈൻ പരീക്ഷ. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി . ജൂലായ് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:https://karnatakabank.com/
ഭൂവിനിയോഗ ബോർഡിൽ ഒഴിവ്
സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് എം.എസ്.സി ജിയോളജിയോ എം.എസ്.സി ജ്യോഗ്രഫിയോ യോഗ്യതയും ഫീൽഡ് ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ പ്രവൃത്തി പരിചയവും ഫീൽഡ് പ്രവർത്തനത്തിന് സന്നദ്ധരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.21,420 രൂപയാണ് പ്രതിമാസ വേതനം.2020 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം ജൂലായ് 19നു മുമ്പ് കമ്മിഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
മോട്ടോർ വാഹനവകുപ്പിൽ
മോട്ടോർവാഹന വകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.ഇ/ ബി.ടെക് ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്/ ഐ.ടി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 01.01.2019ൽ 23നും 35നും മധ്യേ. മാസശമ്പളം 20,000 രൂപ.അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.mvd.kerala.gov.in.
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സിൽ
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ വൈദഗ്ധ്യമാവശ്യമുള്ള (സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1336, അവിദ (നോൺ സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1342 ഒഴിവുും കൺസൾട്ടന്റ് ( ഇലക്ട്രിക്കൽ എൻജിനീയർ) 4, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 2 എന്നിങ്ങനെ 2784 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സ്കിൽഡ് വിഭാഗത്തിൽ ഐടിഐ (ഇലക്ട്രിക്കൽ / വയർമാൻ ), ഇലക്ട്രിക്കൽ വിഭാഗത്തിൽ രണ്ട് വർഷത്തെ പരിചയം. പ്രായം: 18- 45. ഹിന്ദിയിലും ഇംഗ്ളീഷിലും എഴുതാനും വായിക്കാനുമുള്ള കഴിവ്. അൺ സ്കിൽഡ് വിഭാഗത്തിൽ യോഗ്യത: എട്ടാം ക്ളാസ് വിജയം. ഹിന്ദിയിലും ഇംഗ്ളീഷിലും എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്. കൺസൾട്ടന്റ് യോഗ്യത ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദം. ഇലക്ട്രിക്കൽ സിസ്റ്റത്തിൽ അഞ്ച് വർഷത്തെ പരിചയം. വൈദ്യുതി മേഖലയിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. അക്കൗണ്ട്സ് എക്സിക്യൂട്ടീവ് യോഗ്യത: ബികോം /എംകോം/എംബിഎ (ഫിനാൻസ്), ഇപിഎഫ്, ഇഎസ്ഐ, ടാക്സേഷൻ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം. https://www.becil.com/വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലായ് 25.
സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ
സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ ഒരൊഴിവ് ഡെപ്യൂട്ടേഷൻ നിയമനത്തിന് യോഗ്യരായ സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695011 എന്ന വിലാസത്തിൽ ജൂലായ് 30 വൈകിട്ട് നാലിനകം ലഭ്യമാക്കണം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആഗസ്റ്റ് രണ്ട് പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്:www.kudumbashree.org.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ യാത്രക്കാർക്കു ലഭ്യമാക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് അഥവാ ക്രിസ് (CRIS). അസിസ്റ്റന്റ് സോഫ്റ്റ്വെയർ എൻജിനീയർ തസ്തികയിൽ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസിലോ ബന്ധപ്പെട്ട വിഷയത്തിലോ എൻജിനീയറിംഗ്ബിരുദം/എംസിഎ/ബിഎസ്സി (കംപ്യൂട്ടർ സയൻസ് - നാല് വർഷം) പ്രായം 22-27. cris.org.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ആഗസ്ത് 9.
പ്രവേശന പരീക്ഷാകമ്മിഷണറുടെ കാര്യാലയത്തിൽ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ ഒഴിവുളള സിസ്റ്റം അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. സിസ്റ്റം അസിസ്റ്റന്റ്: (ഒഴിവ് ഒന്ന്) (ശമ്പള സ്കെയിൽ 30700-65000), ബിരുദം, കമ്പ്യൂട്ടർ സയൻസിൽ പി.ജി.ഡിപ്ലോമ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരിചയം ( LAMP പ്ലാറ്റ്ഫോമിൽ വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ പരിചയം ഉളളവർക്ക് മുൻഗണന). അല്ലെങ്കിൽ ഗവ. അംഗീകൃത പോളിടെക്നിക്കുകളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഡിപ്ലോമയും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരിചയവും ( LAMP പ്ലാറ്റ്ഫോം ഉപയോഗിച്ചുളള വെബ് അധിഷ്ഠിത അപ്ലിക്കേഷൻ ഡെവലപ്മെന്റ് പരിചയം ഉളളവർക്ക് മുൻഗണന)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: (ഒഴിവ് ഒന്ന്) ശമ്പള സ്കെയിൽ 20000-45800)അറ്റൻഡർ : (ഒഴിവ് ഒന്ന്) ശമ്പള സ്കെയിൽ 19000-43600)ഓഫീസ് അറ്റൻഡന്റ് : (ഒഴിവ് ഒന്ന്) ശമ്പള സ്കെയിൽ 16500-35700)കെ.എസ്.ആർ-144 അനുസരിച്ച് പ്രഫോർമയും, ബയോഡാറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലായ് 31ന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ201 സ്റ്റാഫ് നഴ്സ്
നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്.കുറഞ്ഞ യോഗ്യത: പ്ലസ്ടു ജയം, എ ഗ്രേഡ് നഴ്സിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ത്രിവൽസര കോഴ്സ്).പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.സ്റ്റൈപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും. വിശദവിവരങ്ങൾക്ക്: www.westerncoal.in.