പോഷക സമ്പുഷ്ടമായ പുതിനയില രോഗപ്രതിരോധശേഷിയും രോഗശമനവും ഉറപ്പാക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, അയൺ, വിറ്റമിൻ സി, എ എന്നിവയാണ് പുതിന ഇലയിലെ ആരോഗ്യഘടകങ്ങൾ.
ഒരു ദിവസത്തേക്ക് ഉപയോഗിക്കാൻ , രണ്ട് ലിറ്രർ തിളപ്പിച്ച് തണുപ്പിച്ച വെള്ളത്തിൽ ഒരു പിടി പുതിനയിലയിട്ട് എല്ലാ ആരോഗ്യഗുണങ്ങളും ചേർന്ന പാനീയം തയാറാക്കാം. ടോക്സിനുകളെ പുറംതള്ളി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ ഈ പാനീയത്തിന് കഴിയും. ദഹനം സുഗമമാക്കും. ശരീരത്തിന് തണുപ്പ് നൽകുന്നു. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകുന്നതിനൊപ്പം ചർമ്മത്തെ അണുബാധകളിൽ നിന്നും അലർജികളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.
പുതിനയില വെള്ളം തൊണ്ടവേദന, ജലദോഷം, കഫക്കെട്ട്, മൂക്കടപ്പ് എന്നിവ അകറ്റും. ശരീരത്തിന് ഊർജവും ഉന്മേഷവും നൽകുന്നു ഈ പാനീയം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണിത്. മനംപിരട്ടൽ അകറ്റാനും കഴിവുണ്ട്.