bs-yeddyurappa

ബംഗളൂരു: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എങ്ങനെ ഭരണം നിലനിർത്തുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് കുമാരസ്വാമി സർക്കാർ. അതേസമയം മറ്റൊരിടത്ത് ഓപ്പറേഷൻ താമര അരങ്ങ് തകർക്കുന്ന സന്തോഷത്തിലാണ് ബി.ജെ.പി. ഈ സന്തോഷം ക്രിക്കറ്റ് കളിച്ച് ആഘോഷിക്കുകയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ.

ബി.ജെ.പി എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന യെലഹെങ്കയിലെ തുറന്ന മൈതാനിയിലാണ് അദ്ധ്യക്ഷന്റെ ക്രിക്കറ്റ് കളി. എം.എൽ.എമാരായ രേണുകാചാര്യയ്ക്കും എസ്.ആർ ശിവനാഥിനുമൊപ്പമാണ് യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്നത്. ഈ ചിത്രം പുറത്ത് വിട്ടിരിക്കുന്നത് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ മീഡിയ വിഭാഗമാണ്.

വൈകീട്ട് മൂന്നരയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിമത എം എൽ എമാരായ എം.ടി.ബി നാഗരാജ്, കെ. സുധാകർ എന്നിവരെ സ്പീക്കർ വിളിപ്പിച്ചിട്ടുണ്ട്. രാജിക്ക് ശേഷമുള്ള വിശദീകരണത്തിന് വേണ്ടിയാണ് സ്പീക്കർ ഇരുവരെയും വിളിപ്പിച്ചതെന്നാണ് വിവരം.