pm-modi

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് അഭിനന്ദിച്ച് കത്തെഴുതിയ എട്ടാം ക്ലാസുകാരിക്ക് പ്രധാനമന്ത്രിയുടെ മറുപടിക്കത്ത്. കോട്ടൺ ഹിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യകൃഷ്ണയാണ് അച്ഛനോട് പ്രധാനമന്ത്രിയുടെ മേൽവിലാസം വാങ്ങി കത്തെഴുതിയത്.

ആ കത്തിന് മറുപടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും മാസങ്ങൾക്കിപ്പുറം പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചപ്പോൾ സൂര്യയും കുടുംബവും അക്ഷരാർത്ഥത്തിൽ ഞെട്ടി. കത്തിന് നന്ദി, സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സർക്കാരിന്റെ മുദ്രാവാക്യവും ഓർമ്മിച്ച് കൊണ്ടാണ് മോദി കത്ത് അവസാനിപ്പിച്ചത്. അമ്പലമുക്ക് കടമ്പാട്ട് കെപിആർഎ 29ൽ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ് സൂര്യ കൃഷ്ണ.