ന്യൂഡൽഹി: മന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്ത് എം.എൽ.എമാരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ മൂന്ന് എം.എൽ.എമാരിൽ നിന്ന് പണം തട്ടിയ സഞ്ജയ് തിവാരി എന്ന യുവാവാണ് അറസ്റ്റിലായത്. ഡൽഹിയിലെ ഒരു പരിപാടിക്കിടെയാണ് എം.എൽഎമാർ ഇയാളെ പരിചയപ്പെടുന്നത്.
താൻ ഡൽഹിയിൽ വളരെ സ്വാധീനമുള്ള ഒരു എം.പിയുടെ പി.എ ആണെന്ന് പറഞ്ഞാണ് യുവാവ് എം.എൽ.എമാരെ പരിചയപ്പെടുത്തിയത്. തങ്ങൾക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ വല്ല മാർഗവുമുണ്ടോയെന്ന് ചോദിച്ച എം.എൽ.എമാരോട് എം.പി വാചാരിച്ചാൽ സാധിക്കുമെന്ന് പറഞ്ഞു. പണം ബാങ്ക് വഴി നൽകാനും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് എം.എൽ.എമാർ പണം നൽകി. അതിന് ശേഷം യുവാവിന്റെ ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് യുവാവ് പറഞ്ഞ എം.പിയെ എം.എൽ.എമാർ സമീപിക്കുന്നത്. തനിക്ക് അങ്ങനൊരു എം.പി ഇല്ലെന്നും ആരോടും പണം നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എം.പി പറഞ്ഞു.
കൂടാതെ തന്റെ പേര് പറഞ്ഞ് പണം തട്ടിയ യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് സഞ്ജയ് അറസ്റ്റിലാകുന്നത്. അതേസമയം എം.പിയാരാരാണെന്നോ എം.എൽ.എമാർ ആരാണെന്നോ ദേശീയ മാദ്ധ്യമം വെളിപ്പെടുത്തിയിട്ടില്ല.