-government-job

കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലുലക്ഷം രൂപ വീതവും നൽകും. ഇത് പ്രകാരം രാജ്കുമാറിന്റെ മാതാവിനും ഭാര്യയ്ക്കും മക്കൾക്കും നാല് ലക്ഷം രൂപ വീതവും(മൊത്തം 16ലക്ഷം രൂപ)നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ കഴിഞ്ഞമാസം 12നാണ് ഇടുക്കി കോലാഹലമേട് സ്വദേശിയായ രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് ജയിൽ കഴിയവേ 21ന് മരിച്ചു. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.