priyanka-gandhi

ട്വിറ്ററിലിപ്പോൾ സാരി ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പം ചേർന്നിരിക്കുകയാണ്. 22 വർഷം മുമ്പുള്ള തന്റെ വിവാഹ ദിനത്തിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക #saree twitter പങ്കാളിയായിരിക്കുന്നത്.

ചിത്രത്തിൽ പിങ്ക് ബനാറസ് സാരിയുടുത്ത് ചെറുപുഞ്ചിരിയോടെ തല താഴ്‌ത്തിയിരിക്കുകയാണ് പ്രിയങ്ക. വിവാഹനാളിലെ പൂജയുടെ സമയം എന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രം കണ്ട് പലരും വിവാഹ വാർഷികമാണെന്ന് തെറ്റിദ്ധരിച്ച് ആശംസകളുമായി രംഗത്തെത്തി.

ശേഷം പ്രിയങ്കതന്നെ ഇന്ന് തന്റെ വിവാഹ വാർഷികമല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. വളരെപ്പെട്ടെന്ന് തന്നെ പ്രിയങ്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ചലച്ചിത്ര താരം നഗ്മ, നുപുർ ശർമ, ഗർവിത ഗർഗ്‌ എന്നിങ്ങനെ നിരവധി പേരാണ് സാരി ചിത്രങ്ങളുമായി രംഗത്തെത്തിയത്.

Morning puja on the day of my wedding (22 years ago!) #SareeTwitter pic.twitter.com/EdwzGAP3Wt

— Priyanka Gandhi Vadra (@priyankagandhi) July 17, 2019