1. യൂണിവേഴ്സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചു. ഡോ. സി.സി ബാബു ആണ് പുതിയ പ്രിന്‍സിപ്പാള്‍. സി.സി ബാബു നിലവില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളാണ്. അതേസമയം, അഖിലിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി.തന്നെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് അഖില്‍ മൊഴി നല്‍കി. നസീം പിടിച്ചുവച്ചു. യൂണിറ്റ് കമ്മിറ്റി നിദേശം അനുസരിക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. ഇതില്‍ യൂണിറ്റ് കമ്മിറ്റിയില്‍ ഉള്ളവര്‍ക്ക് വിരോധം ഉണ്ടായിരുന്നു. പാട്ട് പാടരുത് എന്നും ക്ലാസില്‍ പോകണം എന്നും ഇവര്‍ പറഞ്ഞു. ഇത് അനുസരിക്കാത്തത് ആണ് സംഘര്‍ഷത്തിന് കാരണം എന്നും മൊഴി.
2. അതേസമംയ, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ എം.ജി റോഡില്‍ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയറ്റിനും യൂണിവേഴ്സിറ്റി കോളേജിന് മുന്നിലും പൊലീസുമായി ഏറ്റുമുട്ടല്‍. മാര്‍ച്ചിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഭവത്തില്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്ന് കെ.എസ്.യു പ്രതിക്ഷേധം. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്നു. വനിതകള്‍ ഉള്‍പ്പെടെ ഉള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചു. വനിതാ പ്രവര്‍ത്തകരെ പൊലീസ് ്അറസ്റ്റ് ചെയ്ത് നീക്കി.
3. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ ശക്തമായ നടപടി എടുത്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് മേല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നല്ല പ്രവണതയല്ല. സര്‍ക്കാര്‍ എന്ന നിലയില്‍ ചെയ്യേണ്ടത് എല്ലാം ചെയ്തു. സംഭവത്തില്‍ പ്രതികളായവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി. അതിനിടെ, യൂണിവേഴ്സിറ്റി കോളേജിന് അകത്തെ എസ്.എഫ്.ഐയുടെ കൊടികളും ബാനറുകളും നീക്കം ചെയ്തു. കോളേജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് നടപടി. കൊടി മരവും നീക്കം ചെയ്യും
4. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എതിരെ സര്‍ക്കാരിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ്. കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍ എന്നും മുന്‍കൂര്‍ അനുമതി ഇല്ലാതെ എങ്ങനെയാണ് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചത് എന്നും ഹൈകോടതി .
5. ഇത്തരം സംഭവങ്ങള്‍ സംരംഭകരെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു. ഇത് പൊതുജനങ്ങളോട് ഉള്ള വഞ്ചന എന്നും ചീഫ് ജസ്റ്റിസ്. അനധികൃത നിര്‍മാണങ്ങള്‍ക്ക് വൈദ്യുതി നല്‍കി പ്രോത്സാഹിപ്പിക്കരുത് എന്നും ഹൈക്കോടതി. പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം
6. മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് വൈദ്യുതി നല്‍കുന്നതിനെ കുറിച്ച് വൈദ്യുതി വകുപ്പിനോട് ചോദിക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങളെ വൈദ്യുതിയും വെള്ളവും നല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുക ആണെന്ന ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുക ആയിരുന്നു മന്ത്രി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി വേണമെന്ന് നിര്‍ബന്ധമാണ്. കയ്യേറ്റങ്ങള്‍ക്ക് എതിരായ നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു
7. കേരളത്തിന് പ്രത്യേക റയില്‍വെ സോണ്‍ അനുവദിക്കുന്നത് ഉടന്‍ പരിഗണനയില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തില്‍ പിന്നീട് തീരുമാനം എടുക്കാമെന്നും റയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി ലോക്സഭയില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
8. പോണ്ടിച്ചേരി ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് ഹൈക്കോടതി. എന്നാല്‍ ഈ വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എസ് വി ഭട്ടിയുടെ ഉത്തരവ്.
9. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക ബിസിസിഐ നിയോഗിക്കുന്ന പുതിയ ഉപദേശക സമിതി ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിരുദ്ധ താല്‍പര്യങ്ങളെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഉപദേശക സമിതി അംഗത്വം രാജിവെച്ചിരുന്നു. ലക്ഷ്മണിന് എതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി പുതിയ ഉപദേശകസമിതി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
10. ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോര്‍ച്ച പരിഹരിച്ചു. തകരാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശോധനകളും തുടങ്ങി.ഉടന്‍ തന്നെ വിക്ഷേപണം നടത്തുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ ഐഎസ്ആര്‍ഒയുടെ തീരുമാനമുണ്ടാകും.
11. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ദോക്ലാമില്‍ ഇരു സേനകളും സംയമനം പാലിക്കുക ആണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ലഡാക്കില്‍ ആറ് കിലോമീറ്റോളം അതിക്രമിച്ചു കയറിയെന്നും അവരുടെ പതാക സ്ഥാപിച്ചെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു
12. സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹമോചന ശേഷം സിനിമകളില്‍ വീണ്ടും സജീവമായ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി അമല പോള്‍ പ്രണയത്തില്‍. തനിക്കുവേണ്ടി സമയം ചെലവഴിക്കാനായി ജോലിയും കരിയറും ത്യജിച്ച ഒരാളുമായി താന്‍ ബന്ധത്തില്‍ ആണെന്നും സിനിമാ മേഖലയ്ക്ക് പുറത്തു നിന്നുള്ള ആളാണെന്നും അമല പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ പ്രണയം വെളിപ്പെടുത്തിയത്.
13. വെള്ളിമൂങ്ങക്ക് ശേഷം ആദ്യരാത്രിയുമായി ബിജുമേനോനും ജിബു ജേക്കബും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്സിന്റെ ബാനറിലാണ് 'ആദ്യരാത്രി'യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
|