prathi
അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ.

കൊല്ലം: ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കി മൂന്ന് ജീവപര്യന്തത്തിന് പുറമേ 26 വർഷം കഠിനവും ശിക്ഷിച്ചതിന് പുറമേ ഇവ പ്രത്യേകം അനുഭവിക്കണമെന്നുള്ള വിധി അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കേസിന്റെ പ്രോസിക്യൂട്ടറായ മോഹൻരാജ് പറഞ്ഞു. സമീപകാലത്തെങ്ങും ഒരാൾക്ക് മൂന്ന് ജീവപര്യന്തം വിധിച്ചിട്ടില്ലെന്നും മോഹൻരാജ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്റെ കാൽതൊട്ട്

തൊഴുത് പെൺകുട്ടിയുടെ അമ്മ

വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ മാതാവ് അന്വേഷണ ഉദ്യോഗസ്ഥനായ പഴയ അഞ്ചൽ സി.ഐ അഭിലാഷിന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കാലിൽ തൊട്ട് തൊഴുതശേഷം ഇടറിയ വാക്കുകളിൽ നന്ദിയും പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥ ഒരമ്മയ്ക്കും ഉണ്ടാകരുതെന്ന് കരഞ്ഞ് പറഞ്ഞുകൊണ്ടാണ് ആ അമ്മ കോടതിവളപ്പ് വിട്ടത്.