കുൽഭൂഷൺ ജാദവ്
മഹാരാഷ്‌ട്രയിലെ സംഗ്ളിയിൽ 1970 ഏപ്രിൽ 16 ന് ജനനം. 49 വയസ്. അച്ഛൻ സുധീർ ജാദവ്, അമ്മ അവന്തി, ഭാര്യ ചേതൻ കൗൾ. മുൻ ഇന്ത്യൻ നാവിക സേനാ കമാൻഡർ. സേനയിൽ നിന്ന് കാലാവധിക്കു മുമ്പേ സ്വയം വിരമിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റായ്‌ക്കു വേണ്ടി ജാദവ് ബലൂചിസ്ഥാനിലെ പാക് പ്രവിശ്യയിൽ ചാരവൃത്തിയും ഭീകരപ്രവർത്തനവും നടത്തുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ആരോപണം. 2016 മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ അവകാശപ്പെടുന്ന ജാദവിനെ അതിന് ഒരു വർഷം മുമ്പ് ഇറാനിൽ നിന്ന് പാക് ഏജൻസികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു.
2016 മാർച്ച് 03: കുൽഭൂഷൺ ജാദവിനെ ബലൂചിസ്ഥാനിലെ മഷ്‌കേലിൽ പാക് ഇന്റലിജൻസ് ഏജൻസികൾ അറസ്റ്റ് ചെയ്യുന്നു
മാർച്ച് 25: ജാദവിന് നയതന്ത്ര സഹായം തേടി ഇന്ത്യ ഏപ്രിൽ 08: ക്വറ്റയിലെ ഭീകര വിരുദ്ധ വകുപ്പിൽ ജാദവിന് എതിരെ എഫ്.ഐ.ആർ
മേയ് 02: പാകിസ്ഥാനിൽ ജാദവിന്റെ പ്രാഥമിക വിചാരണ ആരംഭിക്കുന്നു
2017 ജനുവരി: ഇന്ത്യയ്ക്ക് എതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം ആരോപിച്ചും ജാദവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും യു.എൻ സെക്രട്ടറി ജനറലിന് പാകിസ്ഥാൻ വ്യാജരേഖകൾ കൈമാറുന്നു
ഏപ്രിൽ 10: പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിക്കുന്നു
മേയ് 08: വിയന്ന കരാർ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ
മേയ് 09: കേസിൽ അന്തിമ തീർപ്പുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതി
ജൂൺ 22: ജാദവ് കുറ്റസമ്മതം നടത്തിയെന്നും, ദയാഹർജി സമർപ്പിച്ചെന്നും പാക് അവകാശവാദം
സെപ്തംബർ: ജാദവിന് പാകിസ്ഥാൻ നയതന്ത്ര സഹായം നൽകുന്നില്ലെന്ന് രാജ്യാന്തര കോടതിയിൽ ഇന്ത്യ
നവംബർ 10: ജാദവിന്റെ ഭാര്യയ്‌ക്ക് ജയിലിലെത്തി അദ്ദേഹത്തെ കാണാൻ പാക് അനുമതി
ഡിസംബർ 13: ചാരവൃത്തി കേസുകളിൽ വിയന്ന കരാർ ബാധകമല്ലെന്ന് രാജ്യാന്തര കോടതിയിൽ പാകിസ്ഥാൻ
ഡിസംബർ 25: ജാദവിനെ സന്ദർശിക്കാൻ അമ്മയും ഭാര്യയും പാകിസ്ഥാനിൽ
2019 ഫെബ്രുവരി 19: ജാദവ് കേസിൽ രാജ്യാന്തര കോടതിയിൽ പബ്ളിക് ഹിയറിംഗ്. പുൽവാമ ആക്രമണം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഇന്ത്യ, ജാദവിന്റെ വധശിക്ഷ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു