കൊച്ചി: റിനൈ മെഡിസിറ്റി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അനുബന്ധ കെട്ടിട സമുച്ചയം റിനൈ അനക്‌സ് 1, അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. ദയാവതി നാരായണൻ ഉദ്ഘാടനം ചെയ്‌തു. അത്യാധുനിക സെന്റർ ഫോർ ഏസ്‌തെറ്റിക്‌സ്, സെന്റർ ഫോർ ഓറൽ ഹെൽത്ത് തുടങ്ങിയ വിഭാഗങ്ങൾ അനക്‌സിൽ പ്രവർത്തനം ആരംഭിച്ചുവെന്ന് റിനൈ മെഡിസിറ്രി മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത് പറഞ്ഞു.
പ്ളാസ്‌റ്റിക് ആൻഡ് കോസ്‌മെറ്റിക് സർജറി, കോസ്‌മെറ്റിക് ഡെർമറ്റോളജി, കോസ്‌മെറ്രിക് ഡെന്റിസ്‌ട്രി എന്നീ വിഭാഗങ്ങൾ സമന്വയിപ്പിച്ച് സമഗ്ര സൗന്ദര്യ ചികിത്സയ്ക്കായി കോസ്‌മെറ്റിക് സർജറികൾ, ലേസർ ട്രീറ്റ്‌മെന്റ്, ഹെയർ ട്രാൻസ്‌പ്ളാന്റ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും സെന്റർ ഫോർ ഏസ്‌തെറ്റിക്‌സിൽ ലഭ്യമാണ്.
മുഖ വൈകല്യങ്ങൾ, വായിലെ കാൻസർ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ സമഗ്ര ദന്തരോഗ പരിചരണത്തിനായി എല്ലാവിധ ഡെന്റൽ സ്‌പെഷ്യാലിറ്റികളും ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഇംപ്ളാന്റ് ക്ലിനിക്ക്, കുട്ടികളുടെ പ്രത്യേക ദന്ത ചികിത്സാ വിഭാഗം എന്നിവ സെന്റർ ഫോർ ഓറൽ ഹെൽത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തനത് സംവിധാനങ്ങളുമായി ഫെർട്ടിലിറ്റി ആൻഡ് റീ പ്രൊഡക്‌ടീവ് ഹെൽത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും കൃഷ്‌ണദാസ് പോളക്കുളത്ത് പറഞ്ഞു.
റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത്, ഡയറക്‌ടർമാരായ കൃഷ്‌ണലാജി, കൃഷ്‌ണലീല, അനിത കൃഷ്‌ണലാൽ, വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ:
റിനൈ മെഡിസിറ്റി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ റിനൈ അനക്‌സ് 1 സമുച്ചയത്തിന്റെ ഉദ്ഘാടനം ദയാവതി നാരായണൻ നിർവഹിക്കുന്നു. റിനൈ മെഡിസിറ്രി മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത്, റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത്, ഡയറക്‌ടർമാരായ കൃഷ്‌ണലാജി, കൃഷ്‌ണലീല, അനിത കൃഷ്‌ണലാൽ തുടങ്ങിയവർ സമീപം.