ak-47

ന്യൂഡൽഹി : പാക്കിസ്ഥാനുമായി ഇനി യാതൊരു ആയുധ ഇടപാടും നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെ പാകിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകൾക്കുള കരാറിൽ നിന്ന് റഷ്യ പിൻമാറുകയും ചെയ്തു.

റഷ്യയിൽ നിന്ന് 50000 എ.കെ സീരീസിലെ അസോൾട്ട് തോക്കുകൾ വാങ്ങാൻ പാകിസ്ഥാൻ കരാർ ഒപ്പിട്ടിരുന്നു. റഷ്യയിൽ നിന്ന് പാകിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്ക് ലഭിക്കാനുള്ള സാദ്ധ്യത ഇന്ത്യ മുന്നിൽക്കണ്ടിരുന്നു. ഇതിനെക്കുറിച്ച് റഷ്യയെ ആശങ്ക അറിയിക്കുകയും കരാറിൽ നിന്ന് പിൻമാറാൻ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

നിലവിൽ എ.കെ. 47 ന്റെ ചൈനീസ് മോഡലായ എ.കെ. 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇവയ്ക്ക് സമാനമായ തോക്കുകൾ പാക് ഭീകരരിൽ നിന്ന് ഇന്ത്യൻ സൈന്യം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.