തൃശൂരിലെ ഒരു ടെക്സ്റ്റയിൽസ് ഷോപ്പിംഗ് സെന്ററിലെ സെയിൽസ് ഗേളാണ് ഈ ആഴ്ചത്തെ ഓ മൈ ഗോഡിലെ താരം. സെയിൽസ് ഗേൾ ഓ മൈ ഗോഡ് ടീമുമായി ചേർന്ന് ഭർത്താവിനെ ഷോപ്പിലേയ്ക്ക് വിളിച്ചുവരുത്തുന്നു. തുടർന്ന് ഭാര്യയെ ശല്യപ്പെടുത്താറുണ്ടെന്നും കടയിൽ വന്ന് സ്ഥിതിരമായി കാണാറുണ്ടെന്നും പറഞ്ഞ് കാമുകനായി വേഷമിട്ട ആളിന്റെ മുന്നിൽ നിന്ന് ഭാര്യ കാണിക്കുന്ന പെർഫോമൻസിൽ ഭർത്താവ് വൈലന്റാവുന്നതാണ് ഓ മൈ ഗോഡിൽ ത്രിൽ നിറയ്ക്കുന്നത്.
ഒടുവിൽ വർത്തമാനങ്ങൾ ഉച്ചത്തിലാവുകയും കാമുകനെ കൈ വയ്ക്കുകയും ചെയ്യുന്നിടത്താണ് ഭാര്യ പ്രാങ്ക് ഷോ ആണെന്ന് പറഞ്ഞ് ഭർത്താവിന് സർപ്രൈസ് കൊടുക്കുന്നത്.