മുംബയ് : ഇംഗ്ളണ്ടിന് ലോകകപ്പ് നേടിക്കെടുത്ത പരിശീലകൻ ട്രെവർ ബെയ്ലിസ് വീണ്ടും ഐ.പി.എൽ ക്ളബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാവുന്നു. ഈ വർഷത്തെ ആഷസ് പരമ്പരയ്ക്കുശേഷം ബെയ്ലിസ് കൊൽക്കത്തയിലെത്തും. 2011 മുതൽ 2014 വരെ കൊൽക്കത്താ കോച്ചായിരുന്ന ബെയ്ലിസ് രണ്ട് ഐ.പി.എൽ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.