baby-food

ജനനം മുതൽ കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ കാലക്രമേണയുള്ള നമ്മുടെ ജീവിതമാറ്റത്തോടൊപ്പം ഭക്ഷണക്രമവും മാറിവരുന്നുണ്ട്. അത് കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫുഡുകളിലും ഈ മാറ്റം കണ്ടുവരുന്നുണ്ട്. നവര അരി കുറുക്കിയതിന്റെയും അരിപൊടി കുറുക്കിയതിന്റെയും സ്ഥാനത്ത് ഇപ്പോൾ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ബേബി ഫുഡുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

എന്നാൽ ഇപ്പോൾ പുറത്തുവന്ന ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫുഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബേബി ഫുഡിൽ മധുരം അധികമടങ്ങിയിരിക്കുന്നത് കുഞ്ഞുങ്ങളിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കടകളിൽ നിന്ന ലഭിക്കുന്ന ഇത്തരം ഭക്ഷണ പദാർഥങ്ങളിൽ ക്യതൃമമായ മധുരം അടങ്ങിയിരിക്കുന്നു. നിരന്തരമായ ഉപയോഗം മുലം കുട്ടികൾക്ക് മറ്റു ഭക്ഷണങ്ങളോട് വിരക്തി തോന്നുന്നു. ഇത്തരം ഭക്ഷണം കുട്ടികളിൽ പൊണ്ണത്തടിക്ക് കാരണമാവുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടിക്കൾക്ക് ചെറുപ്പത്തിൽ തന്നെ പ്രമേയത്തിന് സാദ്ധ്യത ഉണ്ടെന്നും പറയുന്നു. കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെ ബേബി ഫുഡ് ഒഴിവാക്കി മുലപ്പാൽ മാത്രം നൽകണമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. 2017നും 2018 ജനുവരിയ്ക്കും ഇടയിൽ വിയന്ന, സോഫിയ,ഹൈഫ എന്നിവിടങ്ങളിലെ 516 കടകളിൽ നിന്ന് വിപണനം ചെയ്ത 7,955 ഭക്ഷണപാനീയങ്ങലുടെ വിവരങ്ങൾ പഠിച്ച ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.