crime

അഹമ്മദബാദ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സ്വന്തം മകനെ പ്രേരിപ്പിച്ച് അച്ഛൻ അറസ്റ്റിലായി. അഹമ്മദബാദിലാണ് 16 വയസുള്ള കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ 17കാരനായ മകന് അച്ഛൻ കൂട്ടുനിന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് മകനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു 17കാരൻ. കമ്പൈൻ സ്റ്റഡിക്കെന്ന് പറഞ്ഞ് 17കാരൻ പലപ്പോഴും പെൺകുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. പലപ്പോഴും അർധരാത്രിവരെയും ഇത് പതിവാണ്. ജൂലായി 11നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അർദ്ധരാത്രിയിൽ കുളിമുറിയിൽ പോകാനായി പെൺകുട്ടിയുടെ അമ്മാവൻ എഴുന്നേറ്റപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു,​ കുറച്ചുസമയം കാത്തുനിന്നിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിലിൽ തട്ടിവിളിച്ചപ്പോൾ ആൺകുട്ടിയാണ് വാതിൽ തുറന്നത്. പെൺകുട്ടി ബാലാത്സംഗം ചെയ്യപ്പെട്ട നിലയിലുമായിരുന്നു. ആൺകുട്ടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ തടഞ്ഞു.

ഇതിന് മുൻപും ആൺകുട്ടി മാനഭംഗപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു. മാളിൽ സിനിമയ്ക്ക് പോകാൻ ആൺകുട്ടിയുടെ അച്ഛനാണ് ടിക്കറ്റെടുത്ത് നൽകിയത്. അന്നും മാളിലെ ശൗചാലയത്തിൽവെച്ച് പീഡനത്തിന് ഇരയായതായി പെൺകുട്ടി പറയുന്നു. ഈ വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ മുഴുവൻ അപമാനിക്കുമെന്ന് ആൺകുട്ടി ഭീഷണിപ്പെടുത്തിയിരുന്നതായിും പെൺകുട്ടി പൊലീസിന് മൊഴി നൽകി.