മമ്മൂട്ടി-വെെശാഖ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് മധുരരാജ. ചിത്രത്തിൽ ബോളീവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും വലിയ ഹിറ്റായിരുന്നു. ഇപ്പോൾ മോഹമുന്തിരി’ ഐറ്റം ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഗായത്രി സുരേഷ് രംഗത്തെത്തി. ഗായത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വെെറലായതോടെ ട്രോളൻമാരും വിട്ടില്ല.
ട്രോളൻമാരുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നു. പല സിനിമകളിലെയും രംഗങ്ങൾ ഗായത്രിയുടെ ഡാൻസുമായി കോർത്തിണക്കി എത്തുന്ന വീഡിയോ ചിരിയുണർത്തുന്നു. ചിത്രത്തിൽ മോഹമുന്തിരി’ എന്ന ഗാനം ആലപിച്ചത് സിത്താര കൃഷ്ണകുമാറാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്.
സണ്ണി ലിയോൺ ആദ്യമായി മലയാളത്തിലെത്തിയത് ഈ ഗാനരംഗത്തിലൂടെയാണ്. ഗാനരംഗം ആരാധർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒരു മെക്സിക്കൻ അപാരത, ജമ്നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെ മലയാളിൾക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്.