സൗബിൻ ഷാഹിറിനെയും ജോജു ജോർജിനെയും നായകന്മാരാക്കി ഭദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ജൂതനിൽ റിമ കല്ലിംഗലായിരിക്കില്ല നായിക. നേരത്തെ റിമയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് റിമയ്ക്ക് പകരം മറ്റൊരു നായികയെ തേടുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
എസ്. സുരേഷ് ബാബു തിരക്കഥയും സംഭാഷണവുമെഴുതുന്ന ജൂതനിൽ ഇന്ദ്രൻസ്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിന്റെ നിർമ്മാതാക്കളിലും മാറ്റമുണ്ട്. നേരത്തെ റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് നിർമ്മിക്കാനിരുന്ന ജൂതൻ ചെമ്മണ്ണൂർ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് നിർമ്മിക്കുന്നത്.
ലോകനാഥനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: അൽഫോൺസ് ജോസഫ്, മേക്കപ്പ്് : റോഷൻ. എസ്.ജി. വസ്ത്രാലങ്കാരം: സമീറാ സനീഷ്, കലാസംവിധാനം: സാബുറാം, സ്റ്റിൽസ്: ഹരി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ : രാജൻ ഫിലിപ്പ്.