parvathy

അ​ഭി​ന​യ​ത്തി​ന് ​ഒ​രു​ ​താ​ത്‌​കാ​ലി​ക​ ​വി​രാ​മ​മി​ടാ​നൊ​രു​ങ്ങു​ക​യാ​ണ് ​ന​ടി​ ​പാ​ർ​വ​തി.​ ​പ​ല​പ്പോ​ഴും​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ബ്രേ​ക്കെ​ടു​ക്കു​ന്ന​ ​പാ​ർ​വ​തി​ ​ഇ​ക്കു​റി​ ​തി​ക​ച്ചും​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ത്താ​ലാ​ണ​ത്രേ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത്.​ ​ആ​ഗ​സ്റ്റ് ​ഒ​ടു​വി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​നി​ന്ന് ​പാ​ർ​വ​തി​ ​പി​ന്മാ​റി​യി​രു​ന്നു.​ ​ത​ന്നെ​ ​സ​മീ​പി​ച്ച​ ​മ​റ്റ് ​ചി​ല​ ​സം​വി​ധാ​യ​ക​രോ​ട് ​ത​ത്കാ​ലം​ ​സി​നി​മ​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന​ ​തീ​രു​മാ​നം​ ​പാ​ർ​വ​തി​ ​അ​റി​യി​ച്ച​താ​യാ​ണ് ​അ​റി​വ്.

ന​വാ​ഗ​ത​നാ​യ​ ​മ​നു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഉ​യ​രെ,​ ​ആ​ഷി​ക് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വൈ​റ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​പാ​ർ​വ​തി​ ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​ര​ണ്ടു​ചി​ത്ര​ങ്ങ​ളി​ലും​ ​പാ​ർ​വ​തി​യു​ടെ​ ​പ്ര​ക​ട​നം​ ​കൈ​യ​ടി​ ​നേ​ടി​യി​രു​ന്നു.
സി​ദ്ദാ​ർ​ത്ഥ് ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ർ​ത്ത​മാ​നം​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​പാ​ർ​വ​തി​യു​ടേ​താ​യി​ ​ഇ​നി​ ​റി​ലീ​സാ​കാ​നു​ള്ള​ത്.​ ​ടൊ​വി​നോ​ ​തോ​മ​സ് ​ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​കു​ളു​ ​മ​ണാ​ലി,​ ​ഡ​ൽ​ഹി,​ ​കോ​ഴി​ക്കോ​ട്,​ ​എ​റ​ണാ​കു​ളം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ​വ​ർ​ത്ത​മാ​ന​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ത്.