കമൽ സംവിധാനം ചെയ്യുന്നപുതിയ ചിത്രമായ പ്രണയ മീനുകളുടെ കടലിന്റെ ടീസർ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടയാടുന്ന വിനായകനെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.
ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ, ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്‍മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കർ. വസ്ത്രാലങ്കാരം ധന്യ. പി.ആർ.ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്, എ.എസ്. ദിനേഷ്.