social-media

തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയിൽ നിന്ന് തള്ളിയിട്ടു. ബ്രസീലിലെ പുരോഹിതനായ മർസെലോ റോസിയെയാണ് പ്രസംഗത്തിനിടെ തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത്. 50000ത്തോളം പേരെ സാക്ഷി നിർത്തിയാണ് സംഭവം.

കാണികൾക്കിടയിൽ നിന്ന് പ്രസംഗം കേൾക്കുകയായിരുന്നു യുവതി. സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ പ്രകോപിതയായ ഇവർ ഓടി വേദിയിലെത്തി. പുരോഹിതന് പുറകിലെത്തിയ യുവതി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. പുരോഹിതന് കാര്യമായ പരിക്കുകളില്ല. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. അതേസമയം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ...