വസ്ത്രധാരണം കണ്ട് ആരെയും വിലയിരുത്താൻ നിൽക്കരുത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു മുത്തശ്ശി ഇംഗ്ലീഷിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോഡിലൂടെ പോകുന്ന പ്രായമുള്ള സ്ത്രീയോട് മാദ്ധ്യമപ്രവർത്തക ചോദ്യം ചോദിക്കുകയാണ്.
തുടർന്ന് റിപ്പോർട്ടറെപ്പോലും അദ്ഭുതപ്പെടുത്തി നല്ല ഒഴുക്കോടുകൂടി ഇംഗ്ലീഷിൽ സംസാരിക്കുകയാണ് മുത്തശ്ശി. തന്റെ പ്രണയവിവാഹമായിരുന്നെന്നും ഇപ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണെന്നും മുത്തശ്ശി വീഡിയോയിലൂടെ പറയുന്നു.
കേരളത്തിന് പുറത്ത് നിന്നുള്ളതാണ് വീഡിയോ എന്ന് മനസിലാകുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്തായാലും മുത്തശ്ശിയും മുത്തശ്ശിയുടെ ഇംഗ്ലീഷും സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വീഡിയോ...