kaumudy-news-headlines

1. ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 തിങ്കളാഴ്ച വിക്ഷേപിക്കും. ഉച്ചയ്ക്ക് 2.43ന് ആണ് വിക്ഷേപണം. 23ന് ശേഷമാണ് വിക്ഷേപണം എങ്കില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. മാത്രമല്ല ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ നിന്ന് ചുരുങ്ങാനും സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തി ഇരുന്നു. ഈ സാഹചര്യത്തില്‍ ആണ് വിക്ഷേപണം 22ന് നടത്താന്‍ തീരുമാനിച്ചത്


2. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു ചന്ദ്രയാന്‍ വിക്ഷേപിക്കാന്‍ ഇരുന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 56 മിനിട്ടും 24 സെക്കന്റും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവയ്ക്കുക ആയിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് -3യിലെ ഹീലീയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുക ആയിരുന്നു
3. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാജഗോപാലിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവെ ആയിരുന്നു അന്ത്യം. കേസില്‍ രാജഗോപാലും കൂട്ടുപ്രതി ജനാര്‍ധനനും ചെന്നൈ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങുക ആയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ശിക്ഷ ഏറ്റുവാങ്ങുന്നതിന് സാവകാശം അനുവദിക്കണം എന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 2009-ല്‍ ആണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്
4. കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. വിദാന്‍ സൗധയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. 15 എം.എല്‍.എമാര്‍ നിയമസഭയില്‍ എത്തിയില്ല. വിമതരെ കൂടാതെ രണ്ട് എം.എല്‍.എമാര്‍ കൂടി സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ബി.എസ്.പി അംഗം മഹേഷ്, കോണ്‍ഗ്രസ് അംഗം ശ്രീമന്ത് പാട്ടീല്‍ എന്നിവരാണ് വിട്ടു നില്‍ക്കുന്നത്. നിലവില്‍ വിധാന്‍ സൗദയില്‍ ഭരണപക്ഷത്ത് 100 അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിലേക്ക് പോകാന്‍ സമയം വേണമെന്ന് കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ.
5. ബി.ജെ.പിക്ക് എതിരെ മുഖ്യമന്ത്രിയുടെ കടന്നാക്രമണം. ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണ് എന്ന് കുമാരസ്വാമി ആരോപ്ിച്ചു. ബി.ജി.പി തനിക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചത് ബി.ജെ.പിയുടെ സഹായത്തോടെ. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ബി.ജെ.പി എന്നും കുമാര സ്വാമി നിയമസഭയില്‍. വിമതര്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്നും പ്രതികരണം.
6. പ്രവാസിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കണ്‍വെന്‍ഷന്‍ സെന്റെര്‍ നിര്‍മ്മിച്ചതിനാല്‍ ആണ് അനുമതി നല്‍കാത്തത്. അപേക്ഷകന്റെ ഭാഗത്തു നിന്നും പാളിച്ചകള്‍ ഉണ്ടായി. വിജിലന്‍സിന്റെ സംയുക്ത പരിശോധനയിലും ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
7. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജില്‍ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിന് എതിരെ കൂടുതല്‍ കേസെടുത്തു.