രത്‌നകുമാർ സംവിധാനം ചെയ്യുന്ന ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ സാമൂഹ്യപ്രവർത്തകയും രാഷ്ട്രീയ നേതാവുമായ പ്രിയ രാജേശ്വരി ഡി.ജി.പിക്ക് പരാതി നൽകി. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ മോശമായി ചിത്രീകരിക്കുകയാണെന്നും ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്നുമാണ് പ്രിയയുടെ ആവശ്യം.
ചിത്രത്തിലെ നഗ്ന രംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് ലൈംഗിക കുറ്റങ്ങൾ വർധിക്കാൻ കാരണമാകുമെന്നും പരാതിയിൽ പറയുന്നു. 'ആടൈയുടെ ടീസറും പോസ്റ്ററും കണ്ട് സ്ത്രീകൾ ഞെട്ടിപ്പോയിരുന്നു. നാളെ ചിത്രം റിലീസാവുകയാണ്. അതിന് മുന്നോടിയാണ് ഞങ്ങൾ പരാതി നൽകിയത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തെ പ്രമോട്ട് ചെയ്തത്. അങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കച്ചവട ലാഭത്തിനായി മുഴുവൻ പെൺകുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തിൽ. അതിനെതിരെ ആക്ഷൻ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അമല പോൾ ഈ സിനിമയിൽ അഭിനയിച്ചത്. തമിഴ് സംസ്‌കാരത്തെപ്പറ്റി യാതൊരു അറിവും അമലയ്ക്കില്ല. പണത്തിനും കച്ചവടത്തിനുമായി അമല എന്തും ചെയ്യും.'-പ്രിയ പറഞ്ഞു.