കേരളത്തിലെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതുമാണ് അന്യനാടുകളിൽ നിന്നും മത്സ്യം കൊണ്ട് വരേണ്ട അവസ്ഥയുണ്ടാക്കിയത്. ട്രോളിംഗ് സമയത്തും കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്ന മത്സ്യം കേടാവാതിരിക്കാൻ അമോണിയം നിറച്ച പെട്ടിയിലാക്കി കൊണ്ട് വരുകയാണ്. കാഴ്ചയിൽ പിടയ്ക്കുന്ന മത്സ്യമായി തോന്നുമെങ്കിലും ഇവ ആരോഗ്യത്ത് ഉയർത്തുന്ന ഭീഷണി വലുതാണ്.
തലസ്ഥാനത്ത് കഴിഞ്ഞയാഴ്ച പാളയത്തടക്കം ജില്ലയിലെ നിരവധി ചന്തകളിൽ പരിശോധന നടത്തിയിരുന്നു. ചീഞ്ഞ പുഴുവരിക്കുന്ന മത്സ്യമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പരിശോധനാ സംഘങ്ങളെ തടയാൻ ശ്രമിച്ച കച്ചവടക്കാരെ പൊലീസ് സഹായത്തോടെയാണ് ഉദ്യോഗസ്ഥർ നേരിട്ടത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പഴകിയ പുഴുവരിക്കുന്ന മത്സ്യങ്ങൾ എങ്ങനെ നമ്മുടെ തീൻമേശയിലേക്കെത്തുന്നു. നേർക്കണ്ണ് അന്വേഷിക്കുന്നു...