അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ സീനിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പ്രിയ വാര്യർ. ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായ താരങ്ങളിൽ ഒരാളുമാണ് പ്രിയ. അഡാർ ലവിന്റെ ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയയും ഛായഗ്രാഹകൻ സിനു സിദ്ധാർത്ഥുമാണ് വീഡിയോയിലുള്ളത്.
ചുംബിക്കാനൊരുങ്ങിയ പ്രിയയെ സിനു പറ്റിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഇതെന്തിന്റെ കുഞ്ഞാട' എന്ന അടിക്കുറിപ്പോടെ പ്രിയ വാര്യരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രിയ വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോൾ.