ന്യൂഡൽഹി: അസമിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മനുഷ്യർ മാത്രമല്ല അവിടെയുള്ള മൃഗങ്ങളും കഷ്ടത്തിലാണ്. ഇങ്ങനെ വെള്ളപ്പൊക്കത്തിൽപെട്ട് ബുദ്ധിമുട്ടിലായ കാസിരംഗ ദേശീയ പാർക്കിലെ ഒരു കടുവ അഭയം കണ്ടെത്തിയത് ഇവിടുത്തെ ഒരു വീട്ടിലാണ്. വീട്ടിലെത്തിയ കടുവ നേരെ കയറിക്കിടന്നത് കിടക്കയിലും. കടുവ കിടക്കയിൽ വിശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇന്ത്യയുടെ വൈൽഡ്ലൈഫ് ട്രസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്ത് വന്നത്. സംഭവം അറിഞ്ഞ് ഇവിടുത്തെ ജനങ്ങൾ ആശങ്കയിലാണ്.
Our vet @samshulwildvet is on a mission to tranquilise this #tiger to get him out of bed! Anyone else see the irony? 😆 #AssamFlood #Kaziranga ☝this thread is all abput good work done @vivek4wild@action4ifaw @VishalDadlani @deespeak @_AdilHussain @DevrajSanyal + pic.twitter.com/gCrwZtqzcc
— Wildlife Trust India (@wti_org_india) July 18, 2019
പിന്നീടാണ് ട്വിറ്റർ യൂസേഴ്സ് ഈ ചിത്രം ഏറ്റെടുത്തത്. വൈൽഡ്ലൈഫ് ട്രസ്റ്റ് നിരവധി ട്വീറ്റുകളിലൂടെയാണ് ഈ വിവരം ജനങ്ങളെ അറിയിച്ചത്. ദേശീയ പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ അടുത്തുള്ള ഹൈവേയിൽ നിന്നും 200 കിലോമീറ്റർ മാറി അലയുന്നതായി കണ്ടിരുന്നുവെന്നും വൈൽഡ്ലൈഫ് ഉദ്യോഗസ്ഥർ പറയുന്നു. ഇവിടെ നിന്നാകാം കടുവ വീട്ടിലേക്ക് എത്തിച്ചേർന്നത് എന്നാണ് അനുമാനം. പരിഭ്രാന്തിയിൽ മൃഗം വീട്ടിലേക്ക് കയറിയതാകാം എന്നും കരുതപ്പെടുന്നു.
A Billion Choices says the bag but this #tiger chooses bed n breakfast to escape #AssamFloods. Our team @wti_org_india @action4ifaw with @kaziranga_ working to ensure safe passage to the #forest #Kaziranga @vivek4wild @AzzedineTDownes + pic.twitter.com/5hfxtK2djo
— Wildlife Trust India (@wti_org_india) July 18, 2019
വെള്ളപൊക്കം ഉണ്ടാകാൻ സാധ്യതയുള്ള ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാസിരംഗ നാഷണൽ പാർക്ക് ഇപ്പോൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഇവിടുത്തെ മാനുകൾ, ആനകൾ, കാണ്ടാമൃഗം എന്നീ മൃഗങ്ങൾ പാർക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ പല മൃഗങ്ങളും ചത്ത് പോയിട്ടുണ്ടെന്നും വാർത്തകളുണ്ട്. ആഴ്ചകളോളം നീണ്ടുനിന്ന മഴയാണ് അസമിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. നദിയിൽ നിന്നും അനിയന്ത്രിതമായി വെള്ളം പുറത്തേക്ക് ഒഴുകിയെത്തും സ്ഥിതി വഷളാകാൻ കാരണമായി.